നിറഭേദങ്ങള്‍: Transition of colours

Thursday, August 02, 2007

ഗദ്യ കവിത

നിലാവു വറ്റിവരണ്ട രാത്രികള് ....
ഇടനാഴിലെപ്പൊഴോ കാലൊച്ചകള്
അപ്രത്യക്ഷ്യമായി...
ജന്മഗേഹം വിട്ടൊഴിഞ്ഞ ഋതുഭേദങ്ങള്
നിദ്രാവിഹീനമീ വേളകള് ..

പുലരിയുടെ നൈര്മല്യം എവിടെയൊ പോയ്മറഞ്ഞു..
കാത്തു നില്ക്കാതെ പറന്നു പോയ കുരുവികള് ....
പുഴകുടെ കളകളം കാതുകള്ക്കന്യമായ്..
നിളയുടെ സ്പന്ദനങ്ങല് എം.ടി. യുടെ കഥകളിലൊതുങ്ങി
പൂന്തേന് മധുരം മറന്ന പൂമ്പാറ്റകള്
കുയില് പാട്ടു കേള്ക്കാന് കൊതിച്ച കാതുകള്...
ഹരിതാഭ കൈവിട്ട പാടവരംബുകള്...ഒഴുകാന്
മടിച്ച കളിവള്ളങ്ങള് .....
ഒഴുകിതീര്ന്ന പുഴയുടെ നിശ്ശബ്ദത
..
കാതൊര്തിരുന്ന സ്വരങ്ങല് ....അന്യമായ വാക്കുകള് ....
മിഴിനീരു പൊഴിഞ്ഞിട്ടും കരയാതിരുന്നവര്....
വര്ത്തമാനത്തിന്റെ അസഹ്യത

അപരിചിതം ഈ വീഥികള്...
പിന്നെയും ശേഷിച്ച പുതു വഴികള്....
പുതു ശബ്ദങ്ങള് .....അപരിചിതര്....
പുതിയ മോഹങ്ങള് .....മുഖം മൂടികള് ....
കാലം നെയ്തൊരുക്കുന്ന പുതു വലകള്...

വെറുതെയീെ യാത്രകള് ....വെറുതെയീ ഓര്മകള് .....
അനശ്വരമായ നശ്വരത ....യുഗാന്തങ്ങള് തേടിയലയുന്നു...
നിദ്രതന് കാലൊച്ച കേള്ക്കയാണിപ്പൊഴും
സന്തതം നിന്നിലായ് ഞാനണഞ്ഞീടട്ടയോ?

Labels: , ,

0 Comments:

Post a Comment

Subscribe to Post Comments [Atom]



<< Home