നിറഭേദങ്ങള്‍: Transition of colours

Wednesday, April 09, 2008


ചരിത്രത്തിന്റെ ഏടുകളില് വ്യക്ത്മായ ചിത്രങ്ങള് വരച്ച കോഴിക്കൊടു നഗരത്തിന്റെ സമീപ കാലത്തെ രൂപാന്തരങ്ങള് അറിയാതയെങ്കിലും എല്ലാവരുടെയും ശ്രദ്ധയില് പെട്ടിട്ടുണ്ടാവണം. പരിണാമവും വികസനവും സൃഷ്ടിച്ച വളര്ച്ച വളരെ പെട്ടന്നു നഗരത്തിന്റെ രൂപവും ഭാവവും മാറ്റി മറിച്ചു. നഗരത്തിന്റെ വികസനം സൃഷ്ടിക്കുന്ന വ്യതിയാനങ്ങളിലേക്കൊരു ചെറിയ എത്തിനോട്ടം. ഒരു ദശാബ്ദതിനു മുന്പു കണ്ടിരുന്ന കാഴ്ചകളെ വര്ത്തമാനത്തിന്റെ ചിത്രങ്ങളുമായി താരതമ്യ പെടുത്തുകയാണു ഈ ലേഖനത്തില്. ദശാബ്ദത്തിനു മുന്പു ലേഖകന് ബാല്യത്തിന്റെ മധുരം നുണയുകയായിരുന്നെന്നും ഇപ്പൊള് യുവത്വത്തിന്റെ ഓട്ടപ്പാച്ചിലിനിടയിലാണെന്നതും മാന്യ വായനക്കര് ഓര്ക്കുക. സ്വാഭാവികമായും കാഴ്ചപ്പാദിലെ വ്യതിയാനങ്ങള് ലേഖനത്തില് പ്രത്യക്ഷ പെട്ടേക്കാം എന്നതും വായനക്കാര് സദയം ക്ഷമിക്കുക.

എന്നും ഓര്മകലിലും സ്വപ്നങ്ങളിലും നിറയുന്നുതു കടല്പുറത്തിന്റെ ഇരംബലും കാറ്റാടി മരങ്ങളുടെ ഇടയിലൂടെ വരുന്ന കാറ്റിന്റെ സംഗീതവുമായിരുന്നു. കടല്പുറത്തിന്റെ ഭംഗി ആസ്വദിക്കാനെത്തുന്ന എതൊരാളും ആദ്യം ശ്രധിക്കുന്ന കാര്യം ചരക്കു നീക്കതിനു ഉപയോഗിച്ചിരുന്ന കടല് പാലം ആയിരുന്നു. പക്ഷെ ഇന്നു അവിഡെ അവശേഷിക്കുന്നതു കുറെ കല്ത്തൂണുകള് മാത്രമാണു. കടലിലേക്കു നീണ്ടു കിടന്നിരുന്ന പാലത്തിന്റെ ഭൂരിഭാഗവും നാമവശേഷമായിരിക്കുന്നു. ഓര്മകളില് നൂണ്ടു പൊകുംബൊള് അങ്ങകലെ ചക്രവാളത്തില് കാണുന്ന വഞ്ചികളും ബോട്ടുകളും ഏറക്കുറെ ഇന്നു അപ്രത്യക്ഷമായിരിക്കുന്നു...ബേപ്പൂര് തുറമുഖതിന്റെ വാനിജ്യ പരമായ പ്രാധാന്യം നഷ്ടപെട്ടതു കൊണ്ടായിരിക്കം ഈ ഒരു മാറ്റം. മലയാള സിനിമയിലെ ഒരു പാടു പ്രണയ
രംഗങ്ങള്ക്കു സാക്ഷ്യം വഹിച്ച കാറ്റാടി മരങ്ങലുടെ എണ്ണത്തിലും കാര്യമായ കുറവു വന്നിട്ടുണ്ട്..ഉച്ചക്കു രണ്ടു മണിക്കു വരുന്ന അഥിതികള്ക്കും ഊഷ്മള ഛായ നല്കികൊണ്ടിരുന്ന മരങ്ങല് പലതും ഇന്നില്ല സ്വകാര്യ വല്കരണം സൃഷ്ടിച്ച
സ്വാതന്ത്ര്യതിന്റെ സാക്ഷി പത്രങ്ങളായി exclusive showrooms ആണു അടുത്തതായി ശ്രദ്ധിക്കപെട്ട ഒരു കാര്യം ...മാവൂര് റോഡിലെ Tanishq ആണു അതിനൊരുദാഹരനം.

യാത്രാ സൌകര്യങ്ങലുടെ വര്ധനവിനെക്കളുപരി ബാംഗ്ലൂര് ബസ്സുകളുടെ സംഖ്യയില് ഉണ്ടായ ക്രമാനുഗതമായ വളര്ച്ച കഴിഞ്ഞ രണ്ടു വര്ഷത്തില് ആണെന്നാണു തോന്നുന്നതു.

പലപ്പൊഴും കനോലി കനാലിന്റെ മുഖഛായ മാറ്റാന് പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും ഇപ്പൊഴും കനാല് അതിന്റെ പഴയ യാത്രാ വഴികള് തുടരുന്നു ....

വ്യതിയാനങ്ങള്ക്കു എറ്റവുമധികം വിധേയ മായിട്ടുള്ളതു മാനഞ്ചിറ മൈതാനം ആണെന്നു തോന്നുന്നു. മാനഞ്ചിറ മൈതനവും, മാനഞ്ചിറ കുളവും, പാര്ക്കും ഏകീകരിച്ചു കൊണ്ടു മാനഞ്ചിറ സ്ക്വയര് ആകുന്നതു തൊണ്ണൂറുകളുടെ അവസാനത്തിലാണു. പുതുമയുടെ പട്ടികയില് മുന്പന്തിയില് നിന്നിരുന്നതു സംഗീത ജലധാര ആയിരുന്നു. കാലന്തരത്തില് പ്രവര്ത്തന രഹിതമായെങ്കിലും ഇന്നും ഒരു തിരിചു വരവിന്റെ പ്രതീക്ഷ നല്കി കൊണ്ടു സംഗീത ജലധാര ഇന്നും ഒരു കോണില് സ്ഥാനം പിടിച്ചിരിക്കുന്നു.

ഒരു ദശാബ്ദത്തിനു മുന്പു പണി തുടങ്ങിയെങ്കിലും ഇപ്പോഴും സജ്ജമായിട്ടില്ലാത്ത കപ്പലാകൃതിയിലുള്ള കെട്ടിടം മാവൂര് റോഡിന്റെ തുടക്കത്തില് കാണാം....

ബിരിയാണിയുടെ മണം അന്നും ഇന്നും വ്യത്യാസങ്ങള് ഇല്ലാതെ തുടരുന്നു ....കോമള ഭവനും സാഗറും ആ തനിമ വിടാതെ സൂക്ഷിക്കുന്നു എന്നു വേണം പറയാന്.....സാഗറിന്റെ മുഖം കാലന്തരത്തില് മാരിയിട്ടുമുണ്ടു.....എങ്കിലും unlimitted ആയിരുന്ന ബിരിയാണി limitted ആയതു ആസ്വാദകരെ നിരുത്സാഹപെടുത്തുന്നു ...(ലേഖകന് ഒരു തീറ്റിഭ്രാന്തന് ആണെന്നൊരു തെറ്റി ധാരണക്കു സാധ്യത ഉണ്ട്)

ആഗൊള വല്കരണത്തിന്റെ ഭാഗമയി നഗരത്തിനു ലഭിച്ച പ്രാധാന്യമണു മറ്റൊരു പുതുമ. സര്ക്കാര് മുന് കൈയ്യെടുത്തു നടത്തുന്ന വാണിജ്യ മേള ഉപയോക്താവിന്റെ ആവശ്യങ്ങളെ പതിന്മടങ്ങു വളര്ത്താന് ഉപകരിച്ചിടുണ്ട് എന്നതു സത്യം

നഗരത്തിന്റെ മാറ്റങ്ങള്ക്കിടയില് മാറാതെ നില്ക്കുന്ന മനുഷ്യ മനസ്സുകള്ക്കു ഇനിയും നൂറ്റണ്ടുകള് ബാക്കി............

2 Comments:

  • കോഴിക്കോട്,എന്നും നല്ല അനുഭവങ്ങള്‍ നല്‍കുന്നു.

    ഒരു തെക്കനായ ഞാന്‍ 1989 ല്‍ ആണു അദ്യമായി അവിടെ വന്നത്;വിദ്യാ സമ്പാദനത്തിനായി..പിന്നെ വര്‍ഷങ്ങളോളം അവിടെ കഴിയാന്‍ സാധിച്ചു.
    പഴമ കാത്തു സൂക്ഷിക്കുന്നപോലെ തന്നെ സ്നേഹ ബന്ധങ്ങളും സൂക്ഷിക്കുന്ന നന്മ നഗരം.

    By Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്, At 12:52 PM  

  • ശരിയാണു

    By Blogger Unknown, At 12:58 AM  

Post a Comment

Subscribe to Post Comments [Atom]



<< Home