നിറഭേദങ്ങള്‍: Transition of colours

Sunday, July 13, 2008

നിര്‍വ്വചിക്കപ്പെടുന്ന സമൂഹം

പ്രപഞ്ചം അതിന്റെ യാത്ര തുടരുമ്പോള്‍ ആരെയും കാത്തു നില്‍ക്കാരില്ല.ഗൊവര്‍ധനന്റെ യാത്രകളില്‍ കാത്തുനിന്നവര്‍ വെറുതെ മടങ്ങുകയായിരുന്നു.നിലനില്‍പിന്റെ ആവശ്യകത പ്രകൃതിക്കു മാത്രമാണൊ? പലപ്പൊഴും അല്ല എപ്പൊഴും
പ്രതീക്ഷകള്‍ മാത്രമാണു ജീവിത്തെ മുന്നോട്ടു നയിക്കുന്നത്‌. വികാരങ്ങളുടെ വേലിയേറ്റം കാരണം യാഥാര്‍ത്ഥ്യങ്ങള്‍ കാണാതെ വഴിയമ്പലത്തില്‍ വിശ്രമിക്കുന്ന കോമളി. ലക്ഷ്യങ്ങള്‍ കുറിക്കപ്പെടുന്നതല്ല, സാമൂഹികമായ ചുറ്റുപാടുകള്‍ സൃഷ്ടിക്കുന്ന ഒരു വിഭ്രാന്തി മാത്രം. ആര്‍ജിതമായ വിജ്ഞാനം ജീവിതത്തിന്റെ മൂല്യങ്ങള്‍ മാറ്റുമ്പൊള്‍ പകച്ചു നില്‍ക്കുന്ന
മനുജന്മാര്‍ ‍. നാഗരികത സൃഷ്ടിക്കുന്ന വിഭ്രാന്തിയെയും ഇതിനൊടു ഉപമിക്കവുന്നതാണ്‌. നഗരത്തിന്റെ സമീക്ഷകള്‍ വ്യത്യസ്തമല്ല. ആവശ്യങ്ങള്‍ സൃഷ്ടിക്കപെടുകയാണ്‌. സാങ്കെതികമായും സാമൂഹികമായും ഒരു പ്രത്യശാസ്ത്രം മാത്രം.
"നിര്‍വചിക്കപ്പെടുന്ന ഒരു സമൂഹം". വാണിജ്യ വല്‍കരണം പുതിയ തലമുറയുടെ ദൈവം ആണെന്നനെല്ലെ വയ്പു. ജനതയുടെ ആവശ്യങ്ങള്‍ നിര്‍വചിക്കുക വഴി പണം നേടിയെടുക്കുവാനുള്ള ഒരു വഴി തുറക്കുകയാണ്‌ മുഖ്യധാരയുടെ സ്വപ്നം. വഞ്ചന ഒരു വികാരമായി മാറുന്നു. അധ്വാനത്തിലൂടെ പണം കണ്ടെത്തുന്ന ഒരു ജനത ജീവിച്ചിരുന്നു. അന്നും ചുരുങ്ങിയ ഒരു ശതമാനം മടിയന്മാരായിരുന്നു. അപൂര്‍വം ചിലര്‍ മാത്രം മറ്റുള്ളവരെ ആശ്രയിച്ചു ജീവിച്ചിരുന്നു....സാമൂഹികമായ മതില്‍ക്കെട്ടിനകത്തു നിന്നു മറ്റുള്ളവരെ ചൂഷണം ചെയ്തിരുന്ന ഒരു വര്‍ഗം വെറെ. അധികാരം വിതരണം ചെയ്യപ്പെടുമ്പൊള്‍ ഒരു പാടുപേര്‍ സൗഭാഗ്യങ്ങള്‍ അനുഭവിക്കുകയും ചെയ്തു. കാലം ചെന്നപ്പൊല്‍ ഭൂരിഭാഗവും ഈ അവസ്ഥകളെ പിന്‍തുടരപ്പെടുകയാണുണ്ടായത്‌.

ഒരു മനുഷ്യന്റെ ജീവിത ചക്രം എടുത്തു പരിശോധിക്കുമ്പൊള്‍ ഇതു പൂര്‍ണമായി മനസ്സിലാകും

1. ജനനം: പണ്ടൊക്കെ വീടുകളില്‍ സംഭവിചിരുന്ന പ്രതിഭാസം; പിന്നീടെപ്പൊഴൊ സര്‍ക്കാര്‍ ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍ മാരുടെ സേവനം അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഉപയൊഗ പെടുത്തിയിരുന്നു. 5 സ്റ്റാര്‍ ആശുപത്രികളുടെ വരവൊടെ പലര്‍ക്കും പുതിയ ആവശ്യങ്ങളും സൗകര്യങ്ങളും സൃഷ്ടിക്കപെട്ടു. ജനനം ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമാവുകയായിരുന്നു.

2.വളര്‍ച്ച: സ്വാഭാവികമയിരുന്ന വളര്‍ച്ചയെ നിര്‍വചിക്കുകയാണ്‌ മുതലാളിത്ത മനഃസ്ഥിതി ആദ്യം ചെയ്തത്‌. ഒരേ വിദ്യാഭ്യാസത്തെ പലതരം വിദ്യാലയങ്ങളും സ്കൂളുകളും കോളേജുകളും വിതരണം ചെയ്യുക വഴി സൃഷ്ടിക്കപെട്ടതു പുതിയ ആവശ്യങ്ങള്‍ തന്നെയാണു. മാതാപിതാക്കളും കുട്ടികളെ വളര്‍ത്തുന്ന രീതിയും ഏറെകുറെ നിര്‍വ്വചിക്ക പെട്ടു കഴിഞ്ഞിരിക്കുന്നു.പുതിയ വ്യക്തിത്വത്തിനു വേറിട്ടു ചിന്തിക്കുവനുള്ള സ്വാതന്ത്ര്യം നഷ്ടമായിരിക്കുന്നു.

3.വിദ്യാഭ്യാസം
ഉത്തരാധുനിക സമൂഹം സ്കൂളുളെ തരം തിരിച്ചു കഴിഞ്ഞു. ഭാഷയുടെ അടിസ്ഥാനത്തില്‍ സ്കൂളുകലെ വേര്‍തിരിച്ചിരുന്ന കാലം കഴിഞ്ഞു. കുതിരയൊട്ടവും പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ തന്നെ വേണം എന്ന ശാഠ്യത്തിനു പിന്നിലെ മനശ്‌ശാസ്ത്രം മറ്റ്ടൊന്നുമല്ല. The canvassed social human being

5.എന്റര്‍റ്റൈന്‍മന്റ്‌(വിനോദം)
സിനിമ തന്നെ ഒരു സാധാരണ ഉദാഹരണം. ഒരു തിയേറ്റരില്‍ സിനിമ പലതരത്തില്‍ കാണാം. ഒരേ സീറ്റ്‌ പല അതിര്‍ത്തികള്‍ തിരിച്ച്‌ ഔന്ന്യത്യം കല്‍പിച്ചു കൂടുതല്‍ നോട്ടുകള്‍ക്കു വിറ്റഴിക്കുന്ന വാണിജ്യ തന്ത്രങ്ങള്‍ തിരിച്ചറിയാതെ സൃഷ്ടിക്കപ്പെടുന്ന ആവശ്യങ്ങള്‍ക്കയുള്ള നെട്ടൊട്ടത്തില്‍ സ്വയം മറന്നു പോകുന്ന ഒരു സമൂഹം.

6.വിവാഹം
വിവാഹത്തിന്റെ ആഢംബരങ്ങല്‍ എല്ലാവര്‍ക്കും അറിയാവുന്നതാണല്ലൊ....ഇതിന്റെ പിന്തുടര്‍ച്ചയെന്നൊണം event management groups ആവശ്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേ ഇരിക്കുന്നു..

ജീവിതത്തിന്റെ നാനാകോണിലും പുരോഗതി എന്നപേരില്‍ പ്രഖ്യാപിക്കപെടുന്ന മാറ്റങ്ങളെ ചോദ്യം ചെയ്യേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. അനവരതം സൃഷ്ടിക്കപ്പെടുന്ന പുതിയ വഴികളില്‍ നിന്നും യാഥാര്‍ത്ഥ്യം കണ്ടെത്താന്‍
ശ്രമിക്കുന്ന ഒരു പുതിയ തലമുറക്കായ്‌ പ്രതീക്ഷിച്ചു കൊണ്ട്‌..............

0 Comments:

Post a Comment

Subscribe to Post Comments [Atom]



<< Home